Skip to main content
.

കരുതലിന്റെ കൈത്താങ്ങ് : സജി ജോസഫിന് ബിപിഎൽ കാർഡ് കിട്ടി

തൊടുപുഴ താലൂക്ക് അദാലത്തിൽ ഭിന്നശേഷിക്കാരനായ സജി ജോസഫിന്റെ പ്രശ്നത്തിന് പരിഹാരമായി. അദാലത്ത് വേദിയിൽ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനിൽ നിന്ന് ബിപിഎൽ കാർഡ് ലഭിച്ചതോടെയാണ് സജിക്ക് മുന്നിൽ നിയമത്തിന്റെ കുരുക്കുകൾ അഴിഞ്ഞത്‌ . വണ്ണപ്പുറം കാളിയാർ സ്വദേശിയായ സജി ജോസഫിന് ആദ്യം ബിപിഎൽ കാർഡ് ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് പുതിയ കാർഡ് വന്നപ്പോൾ ഇദ്ദേഹത്തിന് ലഭിച്ചത് എപിഎൽ കാർഡും. കാർഡ് എപിഎൽ ആയതോടെ യാതൊരുവിധ ആനുകൂല്യങ്ങളോ ചികിത്സ സഹായമോ ലഭിക്കാതെയായി. സാധാരണ കുടുംബത്തിൽ നിന്നുള്ള സജിക്ക് അത് താങ്ങാവുന്നതിനാലും അപ്പുറമായി . നിരവധി തവണ താലൂക്കിൽ കയറിയിറങ്ങിയെങ്കിലും പരിഹാരം ഉണ്ടായില്ല. തുടർന്ന് തൊടുപുഴ താലൂക്ക് അദാലത്തിലേക്ക് ഓൺലൈനായി പരാതി നൽകുകയും പരിഹാരം ലഭിക്കുകയുമായിരുന്നു. അദാലത്ത് വേദിയിൽവച്ച് തന്നെ ബിപിഎൽ കാർഡ് ലഭിച്ചതോടെ നിറപുഞ്ചിരിയോടെയാണ് സജി മടങ്ങിയത്.

ചിത്രം: ഭിന്നശേഷിക്കാരനായ സജി ജോസഫിന് മന്ത്രി വിഎൻ വാസവൻ ബിപിഎൽ കാർഡ് കൈമാറുന്നു.

date