Skip to main content
.

നഷ്ടപരിഹാരം അദാലത്തിലൂടെ

2022 ലെ കാലവർഷം 64 കാരനായ രവീന്ദ്രൻ എം കെ യ്ക്കും കുടുംബത്തിനും സമ്മാനിച്ചത് നഷ്ടങ്ങളുടെ തോരാമഴയായിരുന്നു. വണ്ണപ്പുറം പുളിക്കതൊട്ടി സ്വദേശിയായ മഞ്ഞാമാക്കൽ രവീന്ദ്രനും ഭാര്യയും മകനുമൊത്ത് ഭാഗികമായി മാത്രം പണി പൂർത്തിയായ ഷീറ്റിട്ട വീട്ടിലാണ് താമസം. കൃഷി ഉപജീവന മാർഗമായി സ്വീകരിച്ചുപോന്ന ഇദ്ദേഹത്തിന് ഇപ്പോൾ വാർദ്ധക്യ സഹജമായ രോഗങ്ങൾ മൂലം പഴയത് പോലെ ജോലിക്ക് കഴിയാത്ത അവസ്ഥയിലുമാണ്. 2022 ലെ മഴയിൽ വീടിന്റെ പുറകുവശത്തു നിന്നും മണ്ണിടിഞ്ഞ് വീടിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു. ഷീറ്റും ഭീത്തിയും തകർന്നു . അന്നുമുതൽ നഷ്ടപരിഹാരത്തിന് വിവിധ ഓഫിസുകൾ കയറിയിറങ്ങിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്നാണ് തൊടുപുഴ താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ പരാതി നൽകിയത്. അദാലത്തിൽ പരാതി പരിഗണിച്ചതോടെ പ്രശ്നത്തിനു പരിഹാരമായി. പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ മുഖേന നാശനഷ്ടം തിട്ടപ്പെടുത്തി റീലീഫ് പോർട്ടൽ മുഖേന ജില്ലാ കളക്ടറുടെ അംഗീകാരം ലഭിക്കുകയും നഷ്ടപരിഹാരം നൽകാൻ നടപടിയാകുകയും ചെയ്തു.

date