Skip to main content

അധ്യാപക ഒഴിവ്

വരടിയം ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ 2023-24 അക്കാദമിക വർഷത്തേക്ക് കെമിസ്ട്രി, ഫിസിക്സ്, കമ്പ്യൂട്ടർ എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ പിജി (55 ശതമാനം) ബിഎഡ്, സെറ്റ് എന്നിവയാണ് യോഗ്യത. കമ്പ്യൂട്ടറിന് ബിടെക് / എം എസ് സി / എം സി എ (60 ശതമാനം) ആണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് പകർപ്പുമായി അഭിമുഖത്തിന് ഓഫീസിൽ ഹാജരാകേണ്ടതാണ്. 

മെയ് 22ന് രാവിലെ 10ന് ഫിസിക്സ്, ഉച്ചയ്ക്ക് 12ന് കെമിസ്ട്രി, ഉച്ചയ്ക്ക് 02 ന് കമ്പ്യൂട്ടർ അഭിമുഖം നടക്കും. 

ഫോൺ: 0487 2214773, 8547005022

date