Skip to main content

ചിൽഡ്രൻസ് ഹോമിൽ വഴിവിളക്ക് തെളിയും

തൃശ്ശൂർ ഗവ. ചിൽഡ്രൻസ് ഹോം പരിസരത്ത് റോഡിനിരുവശത്തുമായി സ്ഥാപിച്ചിട്ടുള്ള വൈദ്യുത വിളക്കുകൾ പ്രവർത്തിപ്പിക്കാൻ നടപടിയായി. ജില്ലാ നിയമ സേവന അതോറിറ്റിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ടി മഞ്ജിത്  പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജീനിയറെ വിളിച്ചു വരുത്തി നടത്തിയ ചർച്ചയിൽ 1,03,775 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും ഈ തുക വനിതാ ശിശു വികസന  ഡയറക്ടർ അനുമതി നൽകുകയും ചെയ്തു.

date