Skip to main content

സുകുമാരന് ഇനി ഭൂമിയ്ക്ക് കരമടയ്ക്കാം.

സ്വന്തം ഭൂമിക്ക് കരമടയ്ക്കാനാവാതെ സുകുമാരന് ഇനി വില്ലേജ് ഓഫീസ് കയറിയിറങ്ങേണ്ട. മണ്ണുത്തി കുട്ടിച്ചിറ സ്വദേശി ചെമ്മഞ്ചേരി വീട്ടിൽ സുകുമാരൻ മുപ്പത് വർഷമായി കൊഴുക്കുള്ളി വില്ലേജ് ഓഫീസിലാണ്  നികുതി അടച്ചിരുന്നത്. പിന്നീട് സ്ഥലം റീസർവ്വേ നടത്തിയ ശേഷം ഒല്ലൂക്കര വില്ലേജിലേക്ക് മാറി. എന്നാൽ 2019 നു ശേഷം സ്ഥലത്തെ നികുതി അടയ്ക്കാൻ കഴിഞ്ഞിട്ടില്ല. നിരവധി തവണ വില്ലേജ് ഓഫീസുമായും താലൂക്കുമായും ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. കരമടയ്ക്കാത്തതിനാൽ പല സർക്കാർ സേവനങ്ങളും ലഭിക്കാതെ പ്രയാസത്തിലായിരുന്നു സുകുമാരൻ. 

ഒടുവിൽ പരാതിയുമായി അദാലത്തിനെത്തി. അദാലത്തിൽ പ്രശ്നപരിഹാരം കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് സുകുമാരൻ മടങ്ങിയത്. 

റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് ആർ.ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ തേക്കിൻകാട് മൈതാനിയിൽ നടന്ന പ്രശ്നപരിഹാര അദാലത്താണ് സുകുമാരന് ആശ്വാസമായത്.

date