Skip to main content
എന്റെ കേരളം പ്രദർശന വിപണന മേളയുടെ മെഗാ എക്സിബിഷന്റെ ഭാഗമായ നടന്ന മെഡിക്കൽ ആൻഡ് പാരാമെഡിക്കൽ വിഷയത്തിൽ ഡോ.ഇക്ബാൽ (ഡീൻ സ്റ്റുഡന്റ് അഫയേഴ്‌സ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത്‌ സയൻസ്) ക്ലാസ്സ്‌ എടുക്കുന്നു.

മെഡിക്കൽ രംഗത്തിന് വേണ്ടത് സേവനമനോഭാവം: ഡോ. ഇക്ബാൽ

ദിശാബോധം പകർന്ന് ഇക്ബാൽ കരിയർ ഗൈഡൻസ് സെമിനാർ

മെഡിക്കൽ പാരാ മെഡിക്കൽ രംഗത്തെ സാധ്യതകളെ കുറിച്ച് കേരള ഹെൽത്ത് സയൻസ് യൂണിവേഴ്സിറ്റി സ്റ്റുഡൻറ് അഫയർസ് വിഭാഗം ഡീൻ ഡോ.ഇക്ബാൽ നയിച്ച ക്ലാസ്സ് ശ്രദ്ധേയമായി. എന്റെ കേരളം മെഗാ എക്സിബിഷനിൽ കുട്ടികൾ തിങ്ങി നിറഞ്ഞ കരിയർ ഗൈഡൻസ് വേദിയിലാണ് ക്ലാസ്സ് നടന്നത്.

സേവന മനോഭാവം ആവശ്യമുള്ള  പ്രതിസന്ധികൾ നിറഞ്ഞ മേഖലയാണ് ആരോഗ്യരംഗം. അത് റിസ്കുള്ള ഒന്നാണ്. ജോലികൾ അനുദിനം വർദ്ധിക്കുന്ന മേഖല കൂടിയാണ്. ആരോഗ്യ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടി കടന്നു വരികയാണ്. 

ലോകത്തെ ഏറ്റവും മികച്ച തൊഴിലേതെന്ന് ഗൂഗിളിൽ തിരഞ്ഞാൽ ഡോക്ടർ എന്നാണ് കാണുക. എന്നാൽ വീട്ടുകാരുടെ സമ്മർദ്ദത്തിലാണ് പലപ്പോഴും കുട്ടികൾ ഈ തൊഴിൽ തെരഞ്ഞെടുക്കുന്നത്. ഈ മേഖല തനിക്ക് യോജിച്ചതാണോ എന്ന് സ്വയം ചിന്തിക്കണം. താരാശങ്കർ ബാനർജിയുടെ ആരോഗ്യ നികേതനം വായിക്കുകയും അതിലെ കഥാപാത്രമായ ജീവൻ മശായി നൽകുന്ന സന്ദേശം മനസ്സിലാക്കുകയും വേണമെന്നും ഡോ. ഇക്ബാൽ പറഞ്ഞു. 

വർക്ക് ലൈഫ് ബാലൻസ് കുറവുള്ള മേഖലയാണ് ആരോഗ്യരംഗം. എംബിബിഎസ് ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. ബിഡിഎസ്, ആയുർവേദ, സിദ്ധ കോഴ്സുകൾ, നഴ്സിംഗ്, ടെക്നീഷ്യൻമാർ തുടങ്ങി നിരവധി സാധ്യതകൾ ഉള്ള മേഖലയാണ് ആരോഗ്യരംഗമെന്നും ഡോ. ഇക്ബാൽ പറഞ്ഞു.

ഒരു ഡോക്ടർക്ക് വേണ്ട ഏറ്റവും വലിയ ഗുണം എന്തെന്ന് ചോദിച്ചപ്പോൾ വേദിയിൽ നിന്നും എൻ.എസ്.എസ്. വളണ്ടിയർ ആയ റൈമി സേവന മനോഭാവം എന്ന് മറുപടി നൽകി. പുതിയ കുട്ടികളുടെ ദിശാബോധത്തെ ഡോക്ടർ ക്ലാസ്സിൽ അഭിനന്ദിച്ചു.

date