Skip to main content
പാണഞ്ചേരിയിലെ മോഹനൻ

ഒറ്റവാക്കിൽ പിഴവുകൾക്ക് പരിഹാരം

പാണഞ്ചേരി വില്ലേജിൽ താണിപ്പാട് സ്വദേശിയായ എ എസ് മോഹനൻ അദാലത്തിലെത്തിയത് അടച്ച് തീർത്ത കടബാധ്യത 'വീണ്ടും ബാധ്യത ആയത്' പരിഹരിക്കാനാണ്. റവന്യൂ മന്ത്രി കെ. രാജന്റെ ഇടപെടലോടെ നാളുകളായുള്ള മോഹന്റെ പ്രശ്നത്തിന് ശാശ്വതപരിഹാരം നൽകി.

2018ൽ നാട്ടിലെ സർവീസ് സഹകരണ ബാങ്കിൽ നിന്നും മോഹനൻ നാല് ലക്ഷം രൂപ ലോൺ എടുത്തിരുന്നു. രണ്ടുവർഷത്തിനുശേഷം കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തു. എന്നാൽ 2022 ഡിസംബറിൽ മറ്റൊരു ലോൺ അപേക്ഷ സമർപ്പിക്കുമ്പോഴാണ് അറിയുന്നത് ബാങ്കലോൺ അടച്ച് തീർന്നിട്ടില്ലെന്ന്. സബ് രജിസ്റ്റർ ഓഫീസ് നിന്നും ഒഴിമുറി വച്ച് തന്ന വിഷയത്തിൽ ബാങ്ക് ഒഴിമുറി വച്ചില്ല. പിന്നീടങ്ങോട്ട് ഈ ആശയ കുഴപ്പവുമായി വിവിധ ഇടങ്ങൾ കയറിയിറങ്ങി. ഒടുവിൽ അദാലത്തിലും എത്തി. 

ബാങ്ക് തന്ന അപേക്ഷയിൽ സർവേ റീസർവ്വേ നമ്പറുകൾ പരസ്പരം മാറിപ്പോയതാണെന്ന് ഒടുവിൽ കണ്ടെത്തി. പഴയ ഒഴിമുറി റദ്ദ് ചെയ്ത് പരിഹാര ഉത്തരവ് അദാലത്തിൽ തന്നെ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നൽകി. വലിയ ആശ്വാസത്തോടും പ്രതീക്ഷയോടും കൂടിയാണ് മോഹനൻ ഉത്തരവ് സ്വീകരിച്ചത്.

date