Skip to main content

ഭൂമിയ്ക്ക് വില കിട്ടി; സിനോജിന് സന്തോഷം

മാടക്കത്തറ വില്ലേജിലെ പേരിയിൽ വീട്ടിലെ സിനോജ് പി. ജോർജിന് അദാലത്തിൽ ഭൂമിയ്ക്ക് മുമ്പ് പറഞ്ഞ വിലയേക്കാൾ കൂടുതൽ ലഭിച്ചപ്പോൾ ഏറെ സന്തോഷം. അദാലത്തിലൂടെ  സനോജിന്റെ ഭൂമിയ്ക്ക് ആർ ഒന്നിന് 1,79, 012 വില ലഭ്യമായി.

സിനോജിന്റെ പേരിലും കൈവശത്തിലുമുള്ള മാടക്കത്തറ വില്ലേജിലെ ഭൂമി കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ടവർ മാറ്റി സ്ഥാപിക്കാൻ എടുത്തിട്ടുണ്ടായിരുന്നു. ആർ ഒന്നിന് 65,000 രൂപയാണ് നിശ്ചയിച്ചത്.  എന്നാൽ അത് വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടി അദാലത്തിൽ  സിനോജ് അപേക്ഷ നൽകുകയായിരുന്നു. 
അദാലത്തിൽ പരിഗണിച്ച അപേക്ഷയിൽ  അന്വേഷണം നടത്തി ഭൂമിയ്ക്ക് ആർ  ഒന്നിന് 1,79,012 രൂപ നിശ്ചയിച്ചു.

date