Skip to main content
എന്റെ കേരളം പ്രദർശന വിപണന മേള മെഗാ എക്സിബിഷനിലെ പട്ടികവർഗ്ഗ വികസന വകുപ്പ് സ്റ്റാൾ.

മായമില്ലാത്ത മറയൂർ തൃശൂരിലും

മറയൂരിന്റെ നാടൻ ശരക്കരയും നല്ല ഒറിജിനൽ പച്ച വെളുത്തുള്ളിയും തേനീച്ചയുടെ മെഴുക് കൊണ്ട് നിർമിക്കുന്ന ലിപ് ബാമും സോപ്പും മരുന്നും കളറും അടിക്കാത്ത ഏലക്ക, കാട്ടുതേൻ, കാട്ടിലെ കൊടംപുളി, കുരുമുളക് എന്നീ കാടിന്റെ തനിമയുള്ള ഉത്പന്നങ്ങളാണ് എന്റെ കേരളം വിപണന മേളയിൽ താരമാവുന്നത്. പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ഗോത്ര ആദിവാസി വിഭാഗത്തിന്റെ മായമില്ലാത്ത നാടൻ ഉത്പന്നങ്ങളാണ് ജനങ്ങൾക്കായി വിപണിയിൽ ഒരുക്കിയിരിക്കുന്നത്. അഞ്ചു നാട് ചൈൽഡ് ഫോക്കസ് കമ്മിറ്റി ട്രൈബൽ വെൽഫയർ സൊസൈറ്റിയുടെ കീഴിൽ ഉത്പന്നങ്ങൾ ശേഖരിച്ചാണ് വിപണിയിലെത്തിക്കുന്നത്.

ഇടുക്കി ജില്ലയിലെ ചിന്നാർ വൈൽഡ് ലൈഫ് സാങ്ചറിയോട് ചേർന്ന് കിടക്കുന്ന മറയൂരിൽ ഹിൽപുലയ, മുതുവാൻ വിഭാഗത്തിൽ പെട്ടവരാണ് താമസിച്ച് വരുന്നത്. മഴ കുറവ് ലഭിക്കുന്ന ഇവിടെ പ്രധാന കൃഷി കരിമ്പ്, കിഴങ്ങ് വർഗങ്ങൾ, പച്ചക്കറികൾ, ആപ്പിൾ, ഓറഞ്ച്, സ്ട്രോബറി തുടങ്ങിയവയാണ്.

പട്ടിക വർഗ വകുപ്പിന്റെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ചാണ് ഗോത്ര ആദിവാസി വിഭാഗങ്ങൾക്ക്  സഹായവും വേദിയും ഒരുക്കുന്നത്.

date