Skip to main content
യോഗാ ഡാൻസ്

മനം നിറഞ്ഞ് യോഗാ ഡാൻസ്

ഭാരതീയ ചികിത്സ വകുപ്പും നാഷണൽ ആയുസ് മിഷനും സംയുക്തമായി സംഘടിപ്പിച്ച സെമിനാറും തുടർന്ന് നടന്ന യോഗ ഡാൻസും അറിവിന്റെ പ്രായോഗിക അനുഭവങ്ങൾ പങ്കുവെച്ചു.

ഹരിത വാർദ്ധക്യം ആയുർവേദത്തിലൂടെ എന്ന വിഷയത്തിൽ നടന്ന സെമിനാർ എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനായി.ഭാരതീയ ചികിത്സാ വകുപ്പ് സീനിയർ മെഡിക്കൽ ഓഫീസർ ഡോ   എൻ എസ് രേഖ ക്ലാസ്സ്‌ നയിച്ചു.ജീവിതശൈലി രോഗങ്ങളും വാർദ്ധക്യരോഗങ്ങളും ആയുർവേദത്തിലൂടെയുള്ള പ്രധിരോധനം തുടങ്ങിയ ആരോഗ്യ വിഷയങ്ങൾ സെമിനാർ സംവദിച്ചു. ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് തൃശൂർ അവതരിപ്പിച്ച യോഗ ഡാൻസും ക്ലിനിക്കൽ യോഗ ഡെമോൺസ്ട്രേ ഷനും നടന്നു. ആറു മുതൽ 12 വയസ് വരെ യുള്ള കുട്ടികളുടെയും 60 വയസിന് മുകളിൽ പ്രായമുള്ളവരുടെയും യോഗ ഡാൻസ് നടന്നു. ജില്ലയിലെ 24 ആയുർവേദ ഡിസ്പെൻസറികളിൽ നിന്നുള്ള ഇൻസ്‌ട്രെക്റ്റർമാർ യോഗ ഡെമോൺസ്ട്രോഷൻ അവതരിപ്പിച്ചു. തൈറോയിഡ്, പി സി ഒ ഡി, ഡയബറ്റിക്സ്, സ്‌ട്രെസ് മാനേജ്‌മെന്റ് തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കുള്ള തെറാപ്യുട്ടിക് യോഗ അവതരണവും നടന്നു.

ഭാരതീയ ചികിത്സ വകുപ്പ് ഡി എം ഒ ഡോ. പി ആർ സലജകുമാരി, ഭാരതീയ ചികിത്സ വകുപ്പ് മെഡിക്കൽ ഓഫീസർ ഡോ. കെ കെ സന്തോഷ്,നഷ്ണൽ ആയുഷ് മിഷൻ ഡി പി എം ഡോ. എം എസ് നൗഷാദ്, കേരള സംസ്ഥാന സർവീസ് പെൻഷനേർസ് യൂണിയൻ ജില്ലാ സെക്രട്ടറി കെ ചന്ദ്രമോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

date