Skip to main content

ഓഫീസ് മാനേജ്മെന്റ് ട്രെയിനി: എഴുത്ത് പരീക്ഷ 22 ന്

വൈത്തിരി താലൂക്കിലെ വിവിധ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ഓഫീസ് മാനേജ്മെന്റ് ട്രെയിനി നിയമനത്തിനായി മേയ് 6 ലെ പി.എസ്.സി പരീക്ഷയെത്തുടര്‍ന്ന് മാറ്റിവെച്ച എഴുത്ത് പരീക്ഷ മേയ് 22 ന് രാവിലെ 11 മുതല്‍ 12.15 വരെ കണിയാമ്പറ്റ ചിത്രമൂലയിലെ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കും. മേയ് 20 നകം ഹാള്‍ടിക്കറ്റ് ലഭിക്കാത്ത അപേക്ഷകര്‍ 04936 202232 എന്ന നമ്പറില്‍ ബന്ധപ്പെടണം.
 

date