Skip to main content

താത്കാലിക നിയമനം

ജില്ലാ മാനസിക ആരോഗ്യ പദ്ധതിയുടെ കീഴില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്റ്റാഫ് നഴ്സ്, സ്‌കൂള്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം ഓഫീസര്‍, അറ്റന്‍ഡര്‍ എന്നീ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് എംഫില്‍/ പി.ജി ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജിയും സ്റ്റാഫ് നഴ്സിന് ബി.എസ്.സി നഴ്സിംഗ്/ ജി.എന്‍.എം യോഗ്യതയും സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പ്രോജക്ട് ഓഫീസര്‍ക്ക് എം.എസ്.ഡബ്ള്യു (മെഡിക്കല്‍ ആന്റ് സൈക്യാട്രി) യും അറ്റന്‍ഡര്‍ക്ക് ഏഴാം ക്ലാസുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം മേയ് 25 ന് രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍: 04935 240390.
 

date