Skip to main content
കുമരകം ഫെസ്റ്റ് ഓളങ്ങൾ 2023 ന്റെ സമാപന സമ്മേളനം സഹകരണ - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു.

കുമരകം ഫെസ്റ്റ് സമാപിച്ചു

 

കോട്ടയം: കുമരകം ഫെസ്റ്റ് 2023 'ഓളങ്ങൾ' സമാപിച്ചു. സമാപനസമ്മേളനം  സഹകരണ - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം നിർവഹിച്ചു.  എല്ലാ വിഭാഗം ആളുകളെയും ഫെസ്റ്റിന്റെ പ്രധാന്യത്തിലേക്ക് എത്തിക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾ നടപ്പാക്കിയതായി മന്ത്രി പറഞ്ഞു. സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികൾ  ഒഴുകി എത്തുന്ന  പ്രകൃതിരമണീയത കൊണ്ട് അനുഗ്രഹീതമായ കുമരകം, അതിന്റെ ശാലീന സുന്ദരമായ എല്ലാവശവും ആസ്വദിക്കാൻ വേണ്ടി വരുന്ന വിനോദസഞ്ചാരികൾക്ക് കൂടുതൽ വിനോദത്തിൽ ഏർപ്പെടാൻ കഴിയുന്ന പശ്ചാത്തലം ഈ ഫെസ്റ്റിലൂടെ ഒരുക്കി എടുത്തതായും  മന്ത്രി വി എൻ വാസവൻ പറഞ്ഞു.  ഫെസ്റ്റ് ആഘോഷകമ്മറ്റി ചെയർമാൻ കെ.കേശവൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ , ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് ,ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ധന്യ സാബു, കുമരകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജോഷി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.എൻ മുരളീധരൻ, ഡി.വൈ.എസ്.പി കെ.ജി അനീഷ്, സിനിമ സംവിധായകൻ ജയരാജ്,   പ്രദീപ് മാളവിക, സർക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ ആദിത്യ ,ബി.ശശികുമാർ,  എന്നിവർ പങ്കെടുത്തു.
 

date