Skip to main content

ഓഡിറ്റോറിയങ്ങള്‍ ഹരിതചട്ടം പാലിക്കണം - ശുചിത്വമിഷന്‍

ജില്ലയിലെ എല്ലാ ഓഡിറ്റോറിയങ്ങളിലുംപെരുമാറ്റച്ചട്ടം നിര്‍ബന്ധമാക്കികൊണ്ട് അതാത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ബൈലോ അംഗീകരിച്ചിട്ടുണ്ടെങ്കിലുംചിലയിടങ്ങളില്‍ ഇത് ലംഘിക്കുന്നതായിഎന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
ശുചിത്വ മിഷന്റെ അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച്‌ വിപണനം നടത്തുന്ന ബയോകംപോസ്റ്റബിള്‍ പേപ്പര്‍കപ്പുകള്‍ ഇത്തരം ഓഡിറ്റോറിയങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നതായി കാണുന്നു. നൂറു ശതമാനം ബയോഡീഗ്രെയ്ഡബിള്‍ ആയി ഒരു ഡിസ്‌പോസബിള്‍ ഉല്‍പന്നവും ഇല്ലെന്ന് നേരത്തെ പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളതാണ്. ഓഡിറ്റോറിയങ്ങളില്‍ ഇത്തരം പേപ്പര്‍ കപ്പുകള്‍ ഉപയോഗിക്കുകയും അത് വാഴയിലയോടൊപ്പം നിരോധിത ഗാര്‍ബേജ് ബാഗില്‍ തന്നെ ശേഖരിക്കുകയും ചെയ്യുന്നതായാണ് പരാതി. ഇതു സംബന്ധിച്ച് ഓഡിറ്റോറിയങ്ങളില്‍ പരിശോധന നടത്തി കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലക്ഷ്യമിടുന്നത്. ചില കാറ്ററിങ്ങ് യൂനിറ്റുകളും ഇത്തരത്തില്‍ നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം യൂനിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു വരുന്നുണ്ടെന്നും ശുചിത്വമിഷന്‍ വ്യക്തമാക്കി.
 

date