Skip to main content

കോർപ്പറേഷൻമാസ്റ്റർ പ്ലാൻ : ആക്ഷേപങ്ങൾ അറിയിക്കാനുള്ള അവസാന തിയ്യതി മെയ് 28

കണ്ണൂർ കോർപ്പറേഷൻ പ്രസിദ്ധീകരിച്ച കരട് മാസ്റ്റർ പ്ലാനിന്മേലുള്ള പൊതു ജനങ്ങളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും മെയ് 28 വരെ സ്വീകരിക്കും. കണ്ണൂർ കോർപ്പറേഷൻ സെക്രട്ടറിക്ക് ആർക്കും അഭിപ്രായങ്ങളും ആക്ഷേപങ്ങളും അറിയിക്കാം. ആക്ഷേപ പരിശോധനയ്ക്കായി മേയർ, നോമിറേറ്റ് ചെയ്യപ്പെട്ട കൗൺസിൽ അംഗങ്ങൾ, ജില്ലാ ടൗൺ പ്ലാനർ, കോർപ്പറേഷൻ സെക്രട്ടറി, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ, നഗരാസൂത്രണ വിദഗ്ധൻ എന്നിവരടങ്ങുന്ന മാസ്റ്റർ പ്ലാൻ കമ്മറ്റി രൂപീകരിച്ചു.കമ്മറ്റിയുടെ ആദ്യ യോഗം മെയ് 10 ബുധനാഴ്ച കോർപ്പറേഷൻ ഓഫീസിൽ ചേരും. പൊതു ജനഭിപ്രായം മാനിച്ച് ആവശ്യമായ ഭേഗദഗതികൾക്ക് വരുത്തിയതിന് ശേഷമേ മാസ്റ്റർ പ്ലാൻ കൗൺസിൽ അംഗീകരിക്കൂ

date