Post Category
ഉയർന്ന താപനില : ജില്ലയിൽ ഇന്ന് (മെയ് 16) മഞ്ഞ അലർട്ട്
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (മെയ് 16) 35 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. സാധാരണത്തേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം, മലയോര പ്രദേശങ്ങൾ ഒഴികെ ജില്ലയിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതായും കേന്ദ്രകാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഈ സാഹചര്യത്തിൽ ജില്ലയിൽ ഉയർന്ന താപനില മുന്നറിയിപ്പായ മഞ്ഞ അലർട്ട് ജില്ലാ കളക്ടർ ജെറോമിക് ജോർജ് പ്രഖ്യാപിച്ചു.
date
- Log in to post comments