Post Category
മോശം കാലാവസ്ഥ: മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം
ഇന്നും (മെയ് 16) നാളെയും (മെയ് 17) ലക്ഷദ്വീപ് തീരത്തും തെക്കൻ അറബിക്കടലിന്റെ മധ്യഭാഗത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ്. ഈ സാഹചര്യത്തിൽ ലക്ഷദ്വീപിലും തെക്കൻ അറബിക്കടലിന്റെ മധ്യഭാഗത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. അതേസമയം കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
date
- Log in to post comments