Skip to main content

കരുതലും കൈത്താങ്ങും അദാലത്ത്: അദാലത്തിൽ പരിഹാരം - ലക്ഷ്മി കോളേജ് കെട്ടിടത്തിന് നമ്പർ കിട്ടും

 

പറവൂർ ലക്ഷ്മി കോളേജിനോട് ചേർന്ന് നിർമ്മിച്ച അനക്സ് കെട്ടിടത്തിന് നമ്പർ ഇട്ട് കിട്ടണമെന്ന ആവശ്യവുമായി അധ്യാപകനും ലക്ഷ്മി കോളേജ് ബോർഡ് അംഗവുമായ എൻ.എം. പിയേഴ്സൺ അദാലത്ത് വേദിയിൽ. ആധാരത്തിലെ വസ്തുതകൾ പരിഗണിച്ച് മൂന്നു സെന്റിലെ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ കോളേജിനോട് ചേർന്ന അനക്സ് കെട്ടിടത്തിന് നമ്പർ നൽകണമെന്ന് മന്ത്രി പി. രാജീവ്‌ ഉദ്യോഗസ്ഥർക്ക്  നിർദേശം നൽകി.

2003 ലാണ്   കോളേജിനോട് ചേർന്ന് കെട്ടിടം നിർമ്മിക്കുന്നതിനായി നഗരസഭയിൽ നിന്നും അനുമതി ലഭിച്ചത്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട തിനാൽ പെർമിറ്റ് കാലാവധിക്കുള്ളിൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പെർമിറ്റ് കാലാവധിക്കു ശേഷം പണി പൂർത്തിയാക്കി പറവൂർ നഗരസഭയിൽ കംപ്ലീഷൻ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചെങ്കിലും സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല. അതിനാൽ വർഷങ്ങളായി അമിതമായ നികുതിയാണ് അടച്ചുകൊണ്ടിരിക്കുന്നത്. പരാതിയിന്മേൽ ഉടൻ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പിയേഴ്‌സൺ.

date