Skip to main content

വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്റ്റ് ഫെല്ലോ

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്റ്റ് ഫെല്ലോ തസ്തികയിലേക്ക് ഒഴിവ്. അഞ്ചുവർഷം കാലാവധിയുള്ള ഗവേഷണ പദ്ധതിയിലേക്കാണ് അവസരം. രണ്ട് ഒഴിവുകൾ ഉണ്ട്. 

അഗ്രികൾച്ചർ/ഫോറസ്ട്രി/എൻവയോൺമെൻറൽ സയൻസ്/എൻവയോൺമെൻറൽ ടെക്നോളജി എന്നിവയിൽ ഒന്നാം ക്ലാസ് പോസ്റ്റ് ബിരുദമാണ് അവശ്യ യോഗ്യത. ഫീൽഡ് ശേഖരണത്തിലും ലാബ് വിശകലനത്തിലുമുള്ള ഗവേഷണം അഭികാമ്യ യോഗ്യതയാണ്. പ്രതിമാസം ഫെല്ലോഷിപ്പ്  22,000രൂപ. പ്രായപരിധി 01.01.2023ന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് അഞ്ചും മറ്റു പിന്നോക്ക വിഭാഗക്കാർക്ക് മൂന്നുവർഷവും നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിൻറെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന ഇൻറർവ്യൂവിൽ 22ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് പങ്കെടുക്കണം. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിൻറെ വെബ്സൈറ്റ് www.kfri.res.in സന്ദർശിക്കുക.
 

date