Skip to main content

പ്രവാസി വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നോർക്ക റൂട്ട്സുമായി ചേർന്ന് നടപ്പിലാക്കുന്ന സ്വയംതൊഴിൽ വായ്പ പദ്ധതിയായ 'പ്രവാസി പുനരധിവാസ വായ്പാ പദ്ധതിക്ക്' കീഴിൽ വായ്പ അനുവദിക്കുന്നതിനായി വിവിധ ജില്ലകളിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സംരംഭകത്വ ഗുണമുള്ള യുവതി യുവാക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ പട്ടിക വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതരും 18നും 55 മധ്യെ പ്രായമുള്ളവരും ആയിരിക്കണം. 

ചുരുങ്ങിയത് രണ്ടുവർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിവരുന്ന പ്രവാസികൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾക്ക് തുടങ്ങുന്നതിനാണ് അവസരം. പരമാവധി 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം അനുസരിച്ചാണ് വായ്പകൾ നൽകുക. തെരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കേണ്ടതാണ്. 

താല്പര്യമുള്ള അപേക്ഷകർ അപേക്ഷാഫോറത്തിനും കൂടുതൽ വിവരങ്ങൾക്കുമായി തൃശ്ശൂർ കോർപ്പറേഷന്റെ ബന്ധപ്പെട്ട ജില്ല ഓഫീസുകളും ആയി ബന്ധപ്പെടേണ്ടതും നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കേണ്ടതുമാണ്. നോർക്ക റൂട്‌സിൻ്റെ പരിശോധനയ്ക്ക് ശേഷം ആയിരിക്കും കോർപ്പറേഷൻ  വായ്പയ്ക്കായി പരിഗണിക്കുക.

date