Skip to main content
 ദുർഗാ വിശ്വനാഥും വിപിൻസേവ്യറും നയിച്ച ഗാനമേള

സംഗീത ലഹരിയിൽ ആറാടി കോട്ടയ നഗരി

 

കോട്ടയം: എന്റെ കേരളം പ്രദർശന വിപണന മേള മൈതാനിയിൽ പാട്ടിന്റെ പാലാഴിയൊരുക്കി ദുർഗ വിശ്വനാഥും വിപിൻ സേവ്യറും. രാഗ താള ലയങ്ങൾ ഒത്തു ചേർന്ന സന്ധ്യയിൽ ഉദ്ഘാടനദിവസത്തെ സന്ധ്യയെ  സംഗീത സാന്ദ്രമാക്കി. വൈകിട്ട് 6.30 മുതൽ തുടങ്ങിയ സംഗീത പരിപാടിയിൽ മികച്ച മെലഡികൾ തുടങ്ങി  ആഘോഷത്തിരയിലാഴ്ത്തിയ അടിപൊളി പാട്ടുകളും മേളയ്‌ക്കെത്തിയവരുടെ മനസ് നിറച്ചു. ഇന്ന്  വൈകിട്ട് അക്മയുടെ മെഗാ ഷോ അരങ്ങേറും.

date