Skip to main content

പഠന സഹായം

 
കോട്ടയം: ഈ വർഷം എൽ കെ ജി, ഒന്നാം ക്ലാസ്സ് പ്രവേശനം നേടിയ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് അംഗങ്ങളുടെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിന് 500/- രൂപ ധനസഹായം നൽകുന്നു. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം കുട്ടിയുടെ അഡ്മിഷൻ നേടിയ സ്‌കൂളിൽ നിന്നും ലഭ്യമാക്കിയ സാക്ഷ്യപത്രം, ക്ഷേമനിധി അംഗത്വ കാർഡ്, ക്ഷേമനിധി പാസ്ബുക്കിന്റെ പണമടച്ച പേജുകൾ, ആധാർ കാർഡ്,ബാങ്ക് പാസ്ബുക്ക്, ഇ ശ്രം കാർഡ് എന്നിവയുടെ കോപ്പികൾ സഹിതം മേയ്  25നുള്ളിൽ ജില്ലാ ഓഫീസിൽ അപേക്ഷ നൽകണമെന്നു ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
 

date