Skip to main content

ഹയര്‍സെക്കന്‍ഡറി തുല്യതാപരീക്ഷ നാളെമുതല്‍  -ജില്ലയില്‍ 1733 പേര്‍ പരീക്ഷ എഴുതും

ഹയര്‍സെക്കന്‍ഡറി തുല്യതാപരീക്ഷ നാളെ (മെയ് 20) ആരംഭിക്കും. പലവിധ കാരണങ്ങളാല്‍ ഹയര്‍സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കാതെ പോയ 1733 പേര്‍ ജില്ലയില്‍ തുല്യതാ പരീക്ഷയിലൂടെ പരീക്ഷ 25-ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ. ഹുമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളാണുള്ളത്.
ഒന്നാംവര്‍ഷത്തില്‍ 839 സ്ത്രീകളുള്‍പ്പെടെ 1087 പേര്‍ പരീക്ഷ എഴുതും. എസ്.സി. വിഭാഗക്കാരായ 143 പേരും എസ്.ടി. വിഭാഗത്തില്‍ നിന്നും 23 പേരും പരീക്ഷ എഴുതും. രണ്ടാംവര്‍ഷ പരീക്ഷ എഴുതുന്നത് 646 പേരാണ്. ഇതില്‍ 479 സ്ത്രീകളുണ്ട്. എസ്.സി. വിഭാഗത്തില്‍ നിന്നും 135 പഠിതാക്കളും എസ്.ടി. വിഭാഗത്തില്‍ നിന്ന് ആറ് പേരും പരീക്ഷ എഴുതും. കഴിഞ്ഞ വര്‍ഷം പരീക്ഷ ജയിച്ച നിരവധി പേര്‍ വിവിധ യൂണിവേഴ്‌സിറ്റികളില്‍ ബിരുദ പഠനത്തിന് ചേര്‍ന്നിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കന്‍ഡറി വിഭാഗത്തിനാണ് പരീക്ഷാ നടത്തിപ്പിന്റെ ചുമതല.

date