Skip to main content

പ്രൊജക്ട് എൻജിനീയർ നിയമനം

അർധ സർക്കാർ സ്ഥാപനത്തിൽ പ്രൊജക്ട് എൻജിനീയറുടെ താത്കാലിക ഒഴിവ് നിലവിലുണ്ട്. ശമ്പളം: 40000 രൂപ. സിവിൽ എൻജിനീയറിങിൽ 70 ശതമാനം മാർക്കോടുകൂടി എൻജിനീയറിങ് ബിരുദവും പാലം നിർമാണത്തിൽ മൂന്ന് വർഷത്തെ തൊഴിൽ പരിചയവുമുള്ള 18-30 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 16ന്  മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ ഒ സി ഹാജരാക്കണം.
 

date