Skip to main content

"അരങ്ങ് 2023 ഒരുമയുടെ പലമ " കുടുംബശ്രീ ജില്ലാ കലോത്സവം കൊയിലാണ്ടിയിൽ

സംസ്ഥാന കുടുംബശ്രീ കലോത്സവത്തിന് മുന്നോടിയായി നടക്കുന്ന ജില്ലാതല കുടുംബശ്രീ കലോത്സവം" അരങ്ങ് 2023 ഒരുമയുടെ പലമ" കൊയിലാണ്ടിയിൽ നടക്കും. മെയ് 23 ന് രാവിലെ തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി  അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം  ചെയ്യും. കാനത്തില്‍ ജമീല എം എല്‍ എ അധ്യക്ഷത വഹിക്കും.

ജില്ലയിലെ താലൂക്ക് മത്സരങ്ങളില്‍ വിജയിച്ച് ഒന്നാം സ്ഥാനം നേടിയവരാണ്  പങ്കെടുക്കുന്നത്. വിവിധ കുടുംബശ്രീ സി ഡി എസുകളില്‍ നിന്നായി 500 ഓളം കലാകാരികള്‍ രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കും.
അരങ്ങ് ജില്ലാ കലോത്സവത്തിനു മുന്നോടിയായി  മെയ് 22 ന് വൈകുന്നേരം 4 മണിക്ക് ജനപ്രതിനിധികളും കുടുംബശ്രീ അംഗങ്ങളും പങ്കെടുക്കുന്ന വിളംബര ജാഥ സംഘടിപ്പിക്കും. കൂടാതെ കലവറ നിറയ്ക്കലും ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

date