Skip to main content

എന്റെ കേരളം' പ്രദർശന വിപണന മേള: എം.എൽ.എയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി

പൊന്നാനി എ.വി സ്‌കൂൾ മൈതാനത്ത് ഇന്ന് (മെയ് 10) മുതൽ നടക്കുന്ന 'എന്റെ കേരളം' മെഗാ പ്രദർശന- വിപണന-സേവന മേളയുടെ അന്തിമഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി പി. നന്ദകുമാർ കുമാർ എം.എൽ.എ പ്രദർശന നഗരിയിൽ സന്ദർശനം നടത്തി. പ്രദർശന സ്റ്റാളുകളുടെ സജ്ജീകരണം, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ എം.എൽ.എ നേരിട്ട് വിലയിരുത്തി ആവശ്യമായ നിർദേശങ്ങൾ നൽകി.
സർക്കാർ നേട്ടങ്ങളുടെ നേർക്കാഴ്ചകൾ ഒരുക്കുന്നതോടൊപ്പം വിജ്ഞാനവും വിനോദവും വിവിധ സേവനങ്ങളും പൊതുജനങ്ങൾക്ക് എത്തിക്കുന്ന തരത്തിലാണ് മേള ഒരുക്കിയിരിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. പൊന്നാനി നഗരസഭക അധ്യക്ഷൻ ശിവദാസ് ആറ്റുപുറം, മുൻ നഗരസഭക അധ്യക്ഷൻ സി.പി മുഹമ്മദ് കുഞ്ഞി എന്നിവരും എം.എൽ.എയോടൊപ്പമുണ്ടായിരുന്നു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന മേള മെയ് 16ന് സമാപിക്കും.

 

date