Skip to main content

വരുമാനം ആറ് ലക്ഷം കടന്ന് കുടുംബശ്രീ വിപണന സ്റ്റാളുകൾ രണ്ടേകാൽ ലക്ഷത്തിലെത്തി ഫുഡ് കോർട്ടും

പൊന്നാനിയിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന ഭക്ഷ്യ മേളയിൽ നേട്ടം കൊയ്ത് കുടുംബശ്രീയുടെ വിപണന, ഭക്ഷ്യ സ്റ്റാളുകൾ. സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഏഴ് ദിവസമാണ് മേള സംഘടിപ്പിക്കുന്നത്. പ്രദർശനം ആരംഭിച്ച് നാല് ദിവസങ്ങൾ പിന്നിട്ടപ്പോൾ കുടുംബശ്രീ വിപണന സ്റ്റാളുകളിൽ 6,00,947 രൂപയുടെ വരുമാനം ലഭിച്ചു. വ്യത്യസ്ത രുചികൾ പരിചയപ്പെടുത്തുന്ന ഫുഡ് കോർട്ടിൽ നാല് ദിവസത്തിനിടെ 2,24,266 രൂപയുടെ കച്ചവടവും നടന്നിട്ടുണ്ട്. വൈകുന്നേരങ്ങളിലാണ് മേളയിൽ ഏറെ ജനത്തിരക്ക് അനുഭവപ്പെടുന്നത്. കുടുംബശ്രീക്ക് പുറമെ വ്യവസായ വകുപ്പിന്റെ വിപണന സ്റ്റാളുകളും തീര മൈത്രി, പൊന്നാനി നഗരസഭ, മിൽമ എന്നിവയുടെ ഭക്ഷ്യ സ്റ്റാളുകളും മേളയിൽ പ്രവർത്തിക്കുന്നുണ്ട്.

date