Skip to main content

മേളയിലെത്തുന്നവരെ 'കളിപ്പിച്ച്'  സ്‌പോർട്‌സ് കൗൺസിൽ

മലപ്പുറത്തിന്റെ കാൽപന്ത് പെരുമ ഓർമപ്പെടുത്തി സ്പോർട്സ് കൗൺസിലിന്റെ ആക്ടിവിറ്റി ഏരിയ. 'എന്റെ കേരളം' പ്രദർശന മേളയിലെത്തുന്നവർക്ക് പന്ത് കളിക്കാൻ സൗകര്യമൊരുക്കിയിരിക്കുകയാണ് സ്പോർട്സ് കൗൺസിൽ. ഇതിനായി കൃത്രിമ പുല്ലും പോസ്റ്റുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. അമ്പെയ്ത്തിൽ പരിശീലനം നേടാനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. വോളിബോൾ പരിശീലനം നേടാനും സന്ദർശകർക്ക് സ്പോർട്സ് കൗൺസിൽ അവസരമൊരുക്കിയിട്ടുണ്ട്. 2.93 മീറ്ററിൽ സ്ഥാപിച്ച പന്ത് തല കൊണ്ട് തട്ടി പോർച്ചുഗൽ താരം റൊണോൾഡോയുടെ മികവ് അനുകരിക്കാനുള്ള അവസരമാണ് മറ്റൊരു പ്രത്യേകത.  റൊണാൾഡോയുടെ കട്ടൗട്ടും ഇവിടെയുണ്ട്. ഇതിന് സമീപത്തായാണ് പന്ത് സ്ഥാപിച്ചിട്ടുള്ളത്. വ്യായമത്തിനുള്ള സൗകര്യവും വിവിധ കളിയുപകരണങ്ങളെ കുറിച്ച് അറിയാനുള്ള അവസരവും ഇവിടെയുണ്ട്.

date