Skip to main content

താൽക്കാലിക നിയമനം 

 

മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ ടെലി വെറ്റിനറി യൂണിറ്റിലേക്ക് എംപ്ലോയ്മെന്റിൽ നിന്നും നിയമനം നടത്തുന്നത് വരെ (പരമാവധി 89 ദിവസത്തേക്ക് )  താൽക്കാലിക അടിസ്ഥാനത്തിൽ വെറ്റിനറി സർജനെ നിയമിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്  ചൊവ്വാഴ്ച്ച (23)രാവിലെ 11 ന് എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ക്രമീകരിച്ചിട്ടുള്ള  വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. മൃഗാശുപത്രി സേവനങ്ങൾ അനായാസേന ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളിലുള്ള കർഷകർക്ക് മൃഗപരിപാലന സേവനങ്ങൾ ലഭിക്കുന്നതിനായി നടത്തിവരുന്ന പദ്ധതിയാണ് ടെലി വെറ്റിനറി യൂണിറ്റ്.

date