Skip to main content

കെൽട്രോൺ  തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

എസ്.എസ്.എല്‍.സി/പ്ലസ് ടു//ഡിഗ്രി വിദ്യാർത്ഥികൾക്കായുള്ള തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. മൊബൈൽ ഫോൺ ടെക്നോളജി, വെയർഹൗസ് ആന്‍റ് ഇൻവെന്ററി മാനേജ്മെന്റ്, ലോജിസ്റ്റിക്സ് ആന്‍റ്  സപ്ലൈ ചെയിൻ മാനേജ്മെന്റ്, അക്കൗണ്ടിങ്ങ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആന്‍റ്  ഫോറിൻ അക്കൗണ്ടിങ്ങ്, ആർക്കിടെക്ചർ ഡ്രാഫ്റ്റിങ്ങ് ആന്‍റ്  ലാൻഡ് സർവ്വെ, മോണ്ടിസോറി ടീച്ചേഴ്സ് ട്രെയ്നിങ്ങ് എന്നീ വിഭാഗങ്ങളിലെ പ്രൊഫഷ ണൽ ഡിപ്ലോമ/ഡിപ്ലോമ സർട്ടിഫിക്കേഷൻ കോഴ്സുകൾ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, സാന്റോ കോംപ്ലക്സ്, റെയിൽവേ സ്റ്റേഷൻ റോഡ്, പെട്രോൾ പമ്പ് ജംഗ്ഷൻ, ആലുവ എന്ന വിലാസത്തിലോ 8136802304 നമ്പറിലോ ബന്ധപ്പെടാം.

date