Skip to main content

വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന്‍റെ ജില്ലാതല വിതരണ ഉദ്ഘാടനം

 

സംസ്ഥാന ഭാഗ്യക്കുറി ഏ‍ജന്‍റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കൾക്ക് നല്‍കിവരുന്ന വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന്‍റെ 2022 വര്‍ഷത്തെ ജില്ലാതല വിതരണ ഉദ്ഘാടനം 18-ന് റവന്യൂ ടവറിലുളള ജില്ലാ ഭാഗ്യക്കുറി കോൺഫറന്‍സ് ഹാളില്‍ നടന്നു. കെ.ജെ.മാക്സി എംഎല്‍എ ഉദ്ഘാടനം യോഗം ഉദ്ഘാടനം ചെയ്തു.ക്ഷേമനിധി ബോര്‍ഡ് അംഗം ഹഫ്സല്‍ സുലൈമാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍   ഡിവിഷന്‍ കൗൺസിലര്‍ പത്മജാ എസ് മേനോന്‍,  അനില്‍കുമാര്‍ ആര്‍ റീജിയണല്‍ ജോയിന്‍റ് ഡയറക്ടര്‍, മോഹനന്‍ പി.എസ്.(സിഐടു), ബാബു കടമക്കുടി (എഐടിയുസി), ബേബി തോമസ് (ഐ എന്‍ടിയുസി) ജയിംസ് അധികാരം (ഐ എന്‍ടിയുസി) എന്നിവര്‍ പങ്കെടുത്തു.
 

date