Skip to main content

കൂടിക്കാഴ്ച 25ന്

തൃശ്ശൂർ ഗവ. മെഡിക്കൽ കോളജിൽ ഇ സി ജി ടെക്നീഷ്യൻ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച  25ന് കാലത്ത് 10 മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടക്കും. 18നും 36നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. യോഗ്യത: പ്ലസ്ടു അല്ലെങ്കിൽ വിഎച്ച്എസ്ഇ തത്തുല്യം/ഡിപ്ലോമ ഇൻ കാർഡിയോ വസ്കുലർ ടെക്നോളജി, ഇസിജി ടിഎംടി ടെക്നിഷ്യൻ പ്രവർത്തിപരിചയം.  പ്രതിദിന വേതനം 755 രൂപ. പ്രതിമാസം ഏറ്റവും കൂടിയ തുക 20385 രൂപ). ഫോൺ : 0487 2200310, 200319.

date