Skip to main content

ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്‍ററിന്റെ പ്രവര്‍ത്തനോദ്ഘാടനം 24ന്

മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും

ഗുരുവായൂരില്‍ ദൈനംദിനം എത്തിചേരുന്ന ആയിരക്കണക്കിന് ജനങ്ങള്‍ക്ക് ഏറെ സഹായകരമാകുന്ന  നഗരസഭയുടെ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റർ പ്രവർത്തനമാരംഭിക്കുന്നു. നഗരസഭയുടെ 58 സെന്‍റ് സ്ഥലത്താണ് ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്‍റർ ഒരുക്കിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്‍റെ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 9 കോടി ചിലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കുടുംബശ്രീയാണ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ നടത്തിപ്പിനുള്ള ചുമതല ഏറ്റെടുത്തിട്ടുള്ളത്.
         
എ.സി ആന്റ് നോണ്‍ എ.സി ഡോര്‍മിറ്ററി, ക്ലോക്ക് റൂം, ഫുഡ് കോര്‍ട്ട്, ഫ്രഷ് അപ്പ്, സുവനീർ ഷോപ്പ്, ഓണ്‍ലൈന്‍ സര്‍വ്വീസ് ഹബ്ബ്, കോണ്‍ഫറന്‍സ് ഹാള്‍, എ.ടി.എം കൗണ്ടര്‍ എന്നീ സൗകര്യങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. 
 
ഗുരുവായൂര്‍ നഗരസഭയുടെ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്‍ററിന്റെ പ്രവര്‍ത്തനോദ്ഘാടനം 24ന് വൈകിട്ട് 4 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിക്കും. എന്‍ കെ അക്ബര്‍ എംഎല്‍എ അധ്യക്ഷനാകും. ടി എന്‍ പ്രതാപന്‍  എംപി, മുരളി പെരുനെല്ലി എംഎല്‍എ തുടങ്ങിയവർ മുഖ്യാത്ഥികളാകും.ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനുകുമാരി, രാഷ്ടീയ, സാമൂഹ്യരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

date