Skip to main content
മുകുന്ദപുരം താലൂക്ക് കെ സ്റ്റോർ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

മുകുന്ദപുരം താലൂക്ക് കെ സ്റ്റാേർ തുറന്നു

നിത്യോപയോഗ സാധനങ്ങൾ മിതവും ന്യായവുമായ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കുക എന്നത് വലിയ ഉത്തരവാദിത്തമാണെന്ന്  ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. മുകുന്ദപുരം താലൂക്ക് കെ സ്റ്റോറിന്റെ ഉദ്ഘാടനം കാട്ടൂർ പഞ്ചായത്ത് കരാഞ്ചിറയിൽ പ്രവർത്തിക്കുന്ന 79-ാം നമ്പർ റേഷൻകട പരിസത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സിവിൽ സപ്ലൈസ് വകുപ്പിന്റെയും  വിവിധ സർക്കാർ ഏജൻസികളുടെയും ആഭിമുഖ്യത്തിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്ന വിപുലീകൃത സൂപ്പർമാർക്കറ്റ് ആയി നമ്മുടെ റേഷൻ കടകൾ മാറുകയാണ്. വിപുലമായ സാധ്യതകൾ ഒരുക്കിക്കൊണ്ട്  ചെറിയ ഗ്യാസ് സിലിണ്ടർ മുതൽ ബാങ്കിംഗ് വരെ നടത്താൻ കഴിയുന്ന കേന്ദ്രങ്ങളായി ഇന്ന് റേഷൻ കടകൾ മാറി.  ജനങ്ങളുമായി ഊഷ്മള ബന്ധം നിലനിർത്താൻ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിതരണ സമ്പ്രദായത്തെ കൂടുതൽ വിപുലീകരിക്കുകയും മെച്ചപെട്ട നിലയിലുള്ള പ്രവർത്തനത്തിനായി ഒരുക്കുക എന്നതും നമ്മുടെ നാട്ടിലെ സാധാരണ മനുഷ്യരുടെ ആവശ്യമാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി ലത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  വി എം കമറുദീൻ, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ പി ബി മുഹമ്മദ് റാഫി, ഗ്രാമപഞ്ചായത്ത് മെമ്പർ ഇ എൽ ജോസ്, റേഷനിങ് ഇൻസ്പെക്ടർ എം കെ ഷിനി, വിവിധ രാഷ്ട്രീയ പ്രവർത്തകരായ  ടി വി വിജേഷ് ,ഇ ജി നെജിൻ, എ എസ് ഹൈദ്രോസ്, എം എസ് സലേഷ്, ഇസ്മയിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date