Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

പത്തിരിപ്പാല ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ മലയാളം വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഉദ്യാഗാർഥികൾ യു.ജി.സി നെറ്റ് യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. യു.ജി.സി നെറ്റ് യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. മെയ് 25ന് രാവിലെ പത്തിന് കൂടിക്കാഴ്ച നടക്കും. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം കോളജിൽ ഹാജരാകണം. ഫോൺ: 0491 2873999.

മലപ്പുറം ഗവ. കോളജിൽ കെമിസ്ട്രി, ഫിസിക്‌സ്, സ്റ്റാസ്റ്റിക്‌സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഫിസിക്‌സ് വിഭാഗത്തിലേയ്ക്ക് മെയ് 24നും സ്റ്റാസ്റ്റിക്‌സ് വിഭാഗത്തിലേയ്ക്ക് മെയ് 25നും കെമിസ്ട്രി വിഭാഗത്തിലേയ്ക്ക് ജൂൺ രണ്ടിനും അഭിമുഖം നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്ത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം അഭിമുഖ ദിവസം രാവിലെ 10.30ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാവണം.

date