Skip to main content

സി-പ്രോഗ്രാമിങ് കോഴ്‌സ്

കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ പ്ലസ് ടു പൂർത്തിയായ വിദ്യാർഥികൾക്ക് ഒരു മാസം ദൈർഘ്യമുള്ള സി-പ്രോഗ്രാമിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻജനീയറിങിൽ ഉപരിപഠനം ആഗ്രഹിക്കുന്ന പ്ലസ് ടു വിദ്യാർഥികൾക്ക് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന കോഴ്‌സിന് എല്ലാ എൻജിനീയറിങ് ബ്രാഞ്ചുകൾക്കും ആവശ്യമായ സി-പ്രോഗ്രാമിങിന്റെ ഭാഗങ്ങൾ പാഠ്യഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് 50 ശതമാനം സ്‌കോളർഷിപ്പ് ഫീസ് അനുകൂല്യം ലഭിക്കും. കോഴ്‌സിന് www.lbscentre.kerala.gov.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 9745208363.

date