Skip to main content

സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു

 

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്കുള്ള സ്കോളര്‍പ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിച്ചു. കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം ടി.ബി ദയാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.പി.എ ഷരീഫ്, രാജന്‍ പരുത്തിപ്പറ്റ, കനകന്‍, കാടാമ്പുഴ മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ലതീഷ് എന്‍ ഹെസക്കിയേല്‍ സ്വാഗതവും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ ടി. പ്രദീപന്‍ നന്ദിയും പറഞ്ഞു.

date