Skip to main content

കിടപ്പ് രോഗികൾക്ക് താങ്ങായി എന്റെ കേരളം പ്രദർശന വിപണന മേള

കിടപ്പ് രോഗികൾക്ക് താങ്ങായി എന്റെ കേരളം പ്രദർശന വിപണന മേള. സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പൊന്നാനി എ.വി ഹൈസ്‌കൂൾ മൈതാനത്ത് ഒരുക്കിയ മേളയിൽ കിടപ്പ് രോഗികൾ നിർമിക്കുന്ന ഉത്പന്നങ്ങൾ വിൽപനയ്ക്ക് എത്തിച്ചിരിക്കുകയാണ്
പാലിയേറ്റീവ് നേഴ്സുമാർ. ചിരട്ടയിൽ നിർമിച്ച കീ ചെയിൻ, കരകൗശല വസ്തുക്കൾ, അച്ചാറുകൾ, പെർഫ്യൂം, പേപ്പർ പേനകൾ, കുടകൾ, സോപ്പ്, ഡിഷ് വാഷ്, ഹാൻഡ് വാഷ്, ഫിനോയിൽ തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് മേളയിൽ പാലിയേറ്റീവിന്റെ പ്രത്യേകമായി തയ്യാറാക്കിയ സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്. ഇതിൽ നിന്നുള്ള വരുമാനവും വിൽക്കാതെ അവശേഷിക്കുന്ന ഉത്പന്നങ്ങളും പാലിയേറ്റിവ് രോഗികൾക്ക് തന്നെ നൽകും. ദിവസേന 18,000 രൂപയുടെ സാധനങ്ങളാണ് സ്റ്റാൾവഴിവിപണനം നടത്തുന്നത്.

date