Skip to main content

ജൽ ജീവൻ പദ്ധതി പ്രവൃത്തിക്ക് കായണ്ണയിൽ തുടക്കമായി

 

കായണ്ണ ഗ്രാമപഞ്ചായത്തിലെ ജൽ ജീവൻ മിഷൻ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി നിർവഹിച്ചു. ഗ്രാമീണ മേഖലയിലെ എല്ലാ വീടുകൾക്കും 2024 ഓടെ ഗാർഹിക കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കാനായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കായണ്ണയിൽ പദ്ധതി പൂർത്തിയാകുന്നതോടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. 

വൈസ് പ്രസിഡന്റ് പി.ടി. ഷീബ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ.നാരായണൻ, കെ.വി. ബിൻഷ,  ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.സി. ബഷീർ,  ജയപ്രകാശ് കായണ്ണ, ബിജി സുനിൽകുമാർ, കെ.സി. ഗാന, പി.കെ.ഷിജു എന്നിവർ സംസാരിച്ചു.

date