Skip to main content

മേരാ ലൈഫ് സ്വച്ച് ശഹർ ക്യാമ്പയിന് തുടക്കമായി

 

മുക്കം നഗരസഭയിൽ മേരാ ലൈഫ് സ്വച്ച് ശഹർ ക്യാമ്പയിന്റെ ഭാഗമായി പത്തോളം ഡിവിഷനുകളിൽ ആർ ആർ ആർ (റെഡ്യൂസ് റീ യൂസ്  റീസൈക്കിൾ) പ്രവർത്തന ഉദ്ഘാടനം മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു നിർവ്വഹിച്ചു. 

നഗരസഭയിലെ സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിലെ ഉപയോഗിച്ചിട്ടില്ലാത്തതോ പുനരുപയോഗ സാധ്യതയുള്ളതുമായ ഫർണിച്ചർ, ഇലക്ട്രിക് ആന്റ് ഇലക്ട്രോണിക് സാധനങ്ങൾ, തുണിത്തരങ്ങൾ ബുക്കുകൾ, പഠനോപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ ശേഖരിച്ച് ആവശ്യമുള്ളവർക്ക് സൗജന്യമായി വിതരണം ചെയ്യുകയാണ് മേരാ ലൈഫ് മേരി സ്വച്ച് ശഹർ ക്യാമ്പയിന്റെ ലക്ഷ്യം.

നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. ചാന്ദിനി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻന്മാർ, കൗൺസിലർമാർ, ക്ലീൻ സിറ്റി പ്രധിനിധികൾ, ഹെൽത്ത് ഇൻസ്പെക്ടർമാർ, സന്നദ്ധ വളണ്ടിയേഴ്സ്, ഹരിതസേനാംഗങ്ങൾ, കുടുംബശ്രീ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date