Skip to main content
Mary Mercy

കരുതലും കൈത്താങ്ങും അദാലത്ത്: മേരി മേഴ്സിക്ക് മണിക്കൂറുകൾക്കകം മുൻഗണനാ റേഷൻ കാർഡ്

 

മണിക്കൂറുകൾക്കകം മുൻഗണനാ റേഷൻ കാർഡ് ലഭിച്ച സന്തോഷത്തിലാണ് കണ്ണമാലി പാടശ്ശേരി വീട്ടിൽ മേരി മേഴ്സി കരുതലും കൈത്താങ്ങും കൊച്ചി താലൂക്കുതല അദാലത്ത് വേദിയിൽ നിന്നും മടങ്ങിയത്. മേരിയുടെ പരാതി പരിശോധിച്ച മന്ത്രി പി. പ്രസാദ് മണിക്കൂറുകൾക്കുള്ളിൽ പരാതി പരിഹരിച്ച് റേഷൻ കാർഡ് നൽകാൻ നിർദേശം നൽകി. റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും  കാലതാമസം നേരിട്ട സാഹചര്യത്തിലാണ് അദാലത്ത് വേദിയിൽ അപേക്ഷയുമായി എത്തിയത്.

കാർഡ് പൊതു വിഭാഗത്തിലായതിനാൽ അനുകൂല്യങ്ങൾ ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ ആയിരുന്നു മേരിയും ഭർത്താവ് അൽഫോൻസും അടങ്ങുന്ന രണ്ടംഗ നിർധന കുടുംബം. കൂലിപ്പണിയെടുത്താണ് മക്കളില്ലാത്ത ഇവർ കഴിയുന്നത്. നിരവധി രോഗങ്ങൾ അലട്ടുന്ന മേരി അവശതകൾ മറന്നാണ് അദാലത്ത് വേദിയിലേക്ക് എത്തിയത്.
 മണിക്കൂറുകൾക്കുള്ളിൽ നടപടി സ്വീകരിച്ച് മേരി മേഴ്സിക്ക് മുൻഗണനാ റേഷൻ കാർഡ് മന്ത്രി പി. പ്രസാദ് കൈമാറി.

date