Skip to main content
pension

കരുതലും കൈത്താങ്ങും അദാലത്ത്: എം.ഡി. ഷാജിക്ക്  ക്ഷേമപെൻഷൻ ഉടൻ അക്കൗണ്ടിൽ എത്തും

 

ഇടക്കൊച്ചി സ്വദേശി എം.ഡി. ഷാജിക്ക് ക്ഷേമ പെൻഷൻ ഉടൻ അക്കൗണ്ടിൽ എത്തുമെന്ന് മന്ത്രിയുടെ ഉറപ്പ്.  മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും ക്ഷേമ പെൻഷൻ ലഭിക്കുന്നില്ലെന്ന പരാതിയുമായി അദാലത്ത് വേദിയിലെത്തിയ കൊച്ചി സ്വദേശി എം.ഡി. ഷാജിക്കാണ് മന്ത്രിയുടെ ഇടപെടൽ തുണയായത്. 

ഇടക്കൊച്ചി മാനേഴത്ത് വീട്ടിൽ എം.ഡി. ഷാജിയുടെ പരാതി പരിഗണിച്ച മന്ത്രി പി പ്രസാദ് പെൻഷൻ തുക ഉടൻ അക്കൗണ്ടിൽ ലഭ്യമാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നു.  കൊച്ചി താലൂക്കിൽ നടന്ന പരാതി പരിഹാര അദാലത്തിലാണ് ഷാജിയുടെ പരാതിക്ക് പരിഹാരമായത്. സ്ഥിരവരുമാനം ഇല്ലാത്ത ഷാജിയുടെ കുടുംബത്തിന് ക്ഷേമ പെൻഷൻ വലിയ ആശ്വാസമാണ്.

date