Skip to main content
land

കരുതലും കൈത്താങ്ങും അദാലത്ത്: വർഷങ്ങളായുള്ള അതിർത്തി തർക്കത്തിന് പരിഹാരം; വസ്തുവിന്റെ പോക്കുവരവും ഉടൻ: ഇരട്ടി സന്തോഷത്തിൽ ജോയ്

 

 വർഷങ്ങളായുള്ള അതിർത്തി തർക്കത്തിന്  പരിഹാരം ആവശ്യപ്പെട്ട് കരുതലും കൈത്താങ്ങും കൊച്ചി താലൂക്കുതല അദാലത്തെ വേദിയിൽ എത്തിയ മഞ്ഞനക്കാട് മടപ്ലാതുരുത്തിൽ വീട്ടിൽ ജോയ് ഇരട്ടി സന്തോഷത്തോടെയാണ്  അദാലത്ത് വേദിയിൽ നിന്നും മടങ്ങിയത്. ജോയിക്ക് അതിർത്തി നിർണയിച്ച് നൽകിക്കൊണ്ടുള്ള ഉത്തരവ് നൽകിയതിനൊപ്പം ബുധനാഴ്ച തന്നെ വസ്തു പോക്ക് വരവ് ചെയ്ത് നൽകുമെന്നുള്ള ഉറപ്പും മന്ത്രി പി. രാജീവ് നൽകി.

ഞാറക്കൽ വില്ലേജിൽ ജോയിക്ക് തന്റെ മാതാവിൽ നിന്ന് ഇഷ്ടദാനം കിട്ടിയ ഭൂമിയുടെ അതിര് സംബന്ധിച്ച് അയൽവാസിയുമായി വർഷങ്ങളായി തർക്കം നിലനിന്നിരുന്നു. ബന്ധപ്പെട്ട പ്രമാണങ്ങളുടെയും അതിർത്തിയുടെയും അടിസ്ഥാനത്തിൽ  ഇരുകക്ഷികളെയും ബോധ്യപ്പെടുത്തി അതിർത്തി നിർണയം നടത്തിയാണ് പരാതി പരിഹരിച്ചത്. പരാതി പരിഹരിച്ചതിനൊപ്പം തന്നെ ആറുമാസമായി പോക്കുവരവിനായി ജോയ് സമർപ്പിച്ച അപേക്ഷയിൽ ബുധനാഴ്ച (മേയ് 24) തന്നെ നടപടി സ്വീകരിക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

 വർഷങ്ങളായുള്ള അതിർത്തി തർക്കം  പരിഹരിച്ച ആശ്വാസത്തോടൊപ്പം  തന്നെ വസ്തുവിന്റെ പോക്കുവരവ്  അടുത്ത ദിവസം തന്നെ ചെയ്തു കിട്ടും എന്ന സന്തോഷത്തിലാണ് ജോയ് അദാലത്ത് വേദിയിൽ നിന്നും മടങ്ങിയത്.

date