Skip to main content
house

കരുതലും കൈത്താങ്ങും അദാലത്ത്: മന്ത്രി ഇടപെട്ടു; നന്ദകുമാറിന്റെ ധനസഹായം രണ്ടാഴ്ചക്കകം

 

മഴക്കാലമായാൽ  ചോർന്നൊലിക്കുന്ന വീട് അറ്റകുറ്റപണി ചെയ്യുന്നതിനായി ധനസഹായം അനുവദിക്കണമെന്ന അപേക്ഷയുമായാണ് കൊച്ചി മുണ്ടുംവേലി ചിറയത്ത് വീട്ടിൽ സി.എസ് നന്ദകുമാർ കരുതലും കൈത്താങ്ങും അദാലത്തിൽ എത്തിയത്.  കാഴ്ച്ച പരിമിതിയുള്ള നന്ദകുമാറിന്റെ പരാതി മന്ത്രി പി പ്രസാദ് വിശദമായി പരിശോധിച്ച് നടപടി സ്വീകരിച്ചു. അപേക്ഷ പരിശോധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ അറ്റകുറ്റപ്പണികൾക്കുള്ള ധനസഹായം അനുവദിക്കാൻ  ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.

 തനിക്ക് സ്വന്തമായി വരുമാനമാർഗ്ഗങ്ങളൊന്നുമില്ല. സ്വയം തൊഴിൽ ചെയ്യുന്നതിന് ധനസഹായം അനുവദിക്കണമെന്നും അപേക്ഷയിൽ പറയുന്നു.  സ്വയംതൊഴിൽ സംരംഭത്തിനായി ദേശീയ നഗര ഉപജീവന പദ്ധതി പ്രകാരം അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ പരിഗണിക്കാമെന്നും ഉദ്യോഗസ്ഥർ ഉറപ്പു നൽകി.

date