Skip to main content

ജയിൽ വകുപ്പിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാപരീക്ഷയും മെയ് 24, 25, 26 തീയതികളിൽ 

 

ജയിൽ വകുപ്പിൽ അസിസ്റ്റന്റ് ജയിലർ ഗ്രേഡ് I (കാറ്റഗറി നമ്പര്‍  494/2019 ആന്‍റ് 496/2019), എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് I (ട്രെയിനി (കാറ്റഗറി നമ്പര്‍ 497/2019, 498/2019), ജയിൽ വകുപ്പിൽ അസിസ്റ്റന്റ് ജയിലർ ഗ്രേഡ് II (കാറ്റഗറി നമ്പര്‍ 374/2020) (എറണാകുളം മേഖല), എക്സൈസ് വകുപ്പിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ (എൻ.സി.എ. തെരഞ്ഞെടുപ്പ് - വിവിധ ജില്ലകൾ) (കാറ്റഗറി നമ്പര്‍ 271/2019, 273/2019, 274/2019, 465/2019, 466/2019) തസ്തികകളുടെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി, ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാപരീക്ഷയും മെയ് 24, 25, 26 തീയതികളിൽ ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂള്‍, ഉദ്യോഗമണ്ഡല്‍, ഏരൂര്‍, കളമശേറി ഗ്രൗണ്ടിലും ചോറ്റാനിക്കര ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഗ്രൗണ്ടിലും നടത്തും. ഇത് സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് എസ്.എം.എസ്/ പ്രൊഫൈല്‍ മെസേജ്  എന്നിവ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. അർഹരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ www.keralapsc.gov.in വെബ്സൈറ്റിൽ നിന്നും പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാക്കേണ്ട അഡ്മിഷൻ ടിക്കറ്റ്, മറ്റ് നിർദ്ദേശങ്ങൾ ഡൗൺലോഡ് ചെയ്തെടുത്ത് കൃത്യസമയത്ത് എത്തിച്ചേരണം.

date