Skip to main content

കരുതലും കൈത്താങ്ങും അദാലത്ത്: മുടങ്ങിക്കിടന്ന പ്രളയഫണ്ട് പ്രമോദിന് ലഭിക്കും

 

2018ലെ പ്രളയത്തിൽ തകർന്ന വീടിന് മുടുങ്ങിക്കിടന്ന നഷ്ടപരിഹാരത്തുക ലഭിക്കാൻ സമർപ്പിച്ച അപേക്ഷയ്ക്ക്  പരിഹാരമായി. കരുതലും കൈത്താങ്ങും കൊച്ചി താലൂക്ക് തല അദാലത്തിലാണ്  മന്ത്രി പി. പ്രസാദ് തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്  പരാതിക്കാരന് നൽകിയത്. ഞാറക്കൽ ചിറത്തറ വീട്ടിൽ സി.എസ് പ്രമോദിനാണ് മുടങ്ങിക്കിടന്ന പ്രളയഫണ്ട് അനുവദിച്ചത്.  പ്രളയ ധനസഹായമായി 60000 രൂപ കൊച്ചി താലൂക്കിൽ നിന്ന് നേരത്തെ അനുവദിച്ചിരുന്നു.  എന്നാൽ പ്രമോദിന്റെ ബാങ്ക് അക്കൗണ്ട് സീറോ ബാലൻസ് ആയതിനാൽ അമ്പതിനായിരത്തിൽ കൂടുതൽ തുക നൽകാൻ കഴിയാതെ വരികയും സമയപരിധിക്കുള്ളിൽ ഇത് പരിഹരിക്കാതിരിക്കുകയും ചെയ്തതിനാൽ പരാതിക്കാരന് 31500 രൂപ മാത്രമാണ് ബാങ്ക് അക്കൗണ്ടിലൂടെ ലഭിച്ചത്. ബാക്കി തുകയായി 28500 രൂപ  മട്ടാഞ്ചേരി  ട്രഷറിയുടെ സസ്പെൻസ് അക്കൗണ്ടിൽ തിരിച്ചുവരവ് ചെയ്യുകയും ചെയ്തു. ഈ തുക കിട്ടാത്തതുകൊണ്ടാണ് പ്രമോദ്  അദാലത്തിൽ പരാതി നൽകിയത്. പരാതി ലഭിച്ച ഉടനെ ഒരാഴ്ചയ്ക്കുള്ളിൽ ബാക്കി തുക മുഴുവനും നൽകുവാൻ ഉത്തരവാകുകയായിരുന്നു.

date