Skip to main content

കരുതലും കൈത്താങ്ങും അദാലത്ത് : മന്ത്രിയുടെ ഇടപെടലിൽ ഓട്ടിസം ബാധിതയായ കുട്ടിക്ക് പെൻഷൻ അനുവദിച്ചു 

 

ഓട്ടിസം ബാധിതയായ  മകൾക്ക് ക്ഷേമ പെൻഷൻ ലഭിച്ചതിലുള്ള ആശ്വാസത്തിലാണ് പി. പ്രസന്ന. മകളുടെ ചികിത്സാ ചെലവിനെങ്കിലും പെൻഷൻ തുക ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രസന്ന അദാലാത്ത് വേദിയിൽ നിന്നും മടങ്ങിയത്.

ഓട്ടിസം ബാധിതയായ മകൾക്ക് പെൻഷൻ ലഭ്യമാക്കണം എന്ന ആവശ്യവുമായാണ് എറണാകുളത്ത് ഐലന്റിൽ താമസിക്കുന്ന പി. പ്രസന്നയും  കൊച്ചി താലൂക്ക് അദാലത്ത് വേദിയിൽ എത്തിയത്. ഭർത്താവിന് കൊച്ചി പോർട്ടിൽ ജോലി ഉള്ളതിനാലാണ് മകൾക്ക് ഷേമ പെൻഷൻ ലഭിക്കാത്തതെന്ന് പ്രസന്ന പറഞ്ഞു. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത ഇവർ ആലപ്പുഴ സ്വദേശികളാണ്.    ഭർത്താവിന്റെ വരുമാനത്തിലാണ്  രണ്ട് പെൺകുട്ടികൾ അടങ്ങുന്ന കുടുംബം കഴിയുന്നത്. വൻകുടലിൽ നിന്നും ചെറുകുടൽ വേർപെടുന്ന അവസ്ഥയുള്ള മകൾക്ക് നിലവിൽ രണ്ട് ഓപ്പറേഷൻ കഴിഞ്ഞു. മരുന്നിനും മറ്റു ചികിത്സ ചെലവുകൾക്കും ഇളയ കുട്ടിയുടെ വിദ്യാഭാസത്തിനും ഭർത്താവിന്റെ വരുമാനം തികയുന്നില്ലെന്ന് പ്രസന്ന പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഓട്ടീസം ബാധിതയായ പി. രശ്മി മോൾക്ക് ഇൻഷുറൻസിൽ ഉൾപ്പെടുത്തി ചികിത്സ സഹായം ഉറപ്പുവരുത്താനും പെൻഷൻ അനുവദിക്കാനും മന്ത്രി പി. രാജീവ്‌ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

date