Skip to main content
കരുതലും കൈത്താങ്ങും

കരുതലും കൈത്താങ്ങും - കർഷക കുടുംബങ്ങൾക്ക് ആശ്വാസം; 3,15,200 രൂപ നഷ്ടപരിഹാരം ഒരു മാസത്തിനകം ലഭിക്കും

 

കർഷക കുടുംബങ്ങൾക്ക് ആശ്വാസമായി കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്ത്. മൂവാറ്റുപുഴ, പിറവം സ്വദേശികളായ സുബ്രഹ്മണ്യനും ബാബു പോളിനുമാണ് കൃഷി നാശം മൂലം അനുവദിച്ച നഷ്ടപരിഹാരത്തുക ഒരു മാസത്തിനകം ലഭ്യമാക്കണമെന്ന് അദാലത്തിൽ മന്ത്രി പി. പ്രസാദിന്റെ നിർദ്ദേശിച്ചത്. 

2013ലെ പ്രകൃതിക്ഷോഭത്തിലാണ് മൂവാറ്റുപുഴ, മണ്ണീര്, അണ്ണാൻകുഴിയിൽ വീട്ടിൽ എ.ഡി സുബ്രഹ്മണ്യനും പിറവം തകിടിപ്പുറത്ത് വീട്ടിൽ ബാബു പോളിനും കൃഷിനാശം സംഭവിച്ചത്. ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്ത സ്ഥലത്തെ നാലായിരത്തോളം ഏത്തവാഴയാണ് പ്രകൃതിക്ഷോഭത്തിൽ ഇല്ലാതെയായത്. തുടർന്ന് 3,15,200 രൂപ ഇരുവർക്കും നഷ്ടപരിഹാരമായി അനുവദിച്ചെങ്കിലും നാളിതുവരെ തുക ലഭിച്ചിരുന്നില്ല.

മൂവാറ്റുപുഴ താലൂക്കിൽ നടന്ന അദാലത്തിൽ ഇരുവരുടെയും പരാതി പരിഗണിച്ച മന്ത്രി പി. പ്രസാദ്  ധനസഹായം ഉടൻതന്നെ ലഭ്യമാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയായിരുന്നു. ബാബു പോളിന് 1,83,200 രൂപയും സുബ്രഹ്മണ്യന് 1,32,000 രൂപയുമാണ് നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്.

date