Skip to main content

ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു

 

ജില്ലയിൽ നാവികസേനയിൽ നിന്നും വിരമിച്ച സൈനികർക്കും സൈനികരുടെ വിധവകൾക്കും കൊച്ചി ദക്ഷിണ നാവിക കമാൻഡിന്റെയും  ജില്ലാ സൈനികക്ഷേമ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ ബോധവൽക്കരണ/സമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നു.
 വിവിധ പദ്ധതികളെ കുറിച്ച് അറിയുന്നതിനും പെൻഷൻ സംബന്ധമായ സംശയ നിവാരണത്തിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാക്കനാട് സൈനിക റെസ്റ്റ് ഹൗസിൽ ജൂൺ 2ന് രാവിലെ 11നാണ് പരിപാടി. കൂടുതൽ വിവരങ്ങൾക്ക്: 04842422239

date