Skip to main content

കരുതലും കൈത്താങ്ങും: മൂവാറ്റുപുഴ താലൂക്ക് അദാലത്ത്  വ്യാഴാഴ്‌ച്ച

 

അദാലത്തിൽ പരിഗണിക്കുന്നത്  131 അപേക്ഷകൾ

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മൂന്നാം നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി നടത്തുന്ന 'കരുതലും കൈത്താങ്ങും' മൂവാറ്റുപുഴ താലൂക്കുതല അദാലത്ത്  വ്യാഴാഴ്ച്ച (മെയ് 25) നടക്കും. മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളിൽ  നടക്കുന്ന അദാലത്തിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കും.

താലൂക്കിലെ വിവിധ വകുപ്പുകളിലായി ലഭിച്ച അപേക്ഷകളിൽ നിന്ന് സൂക്ഷ്മ പരിശോധനക്കുശേഷം തിരഞ്ഞെടുത്ത 131 അപേക്ഷകളാണ്  അദാലത്തിൽ പരിഗണിക്കുന്നത്. രാവിലെ 10 നു ആരംഭിക്കുന്ന അദാലത്തിൽ ആളുകൾ എത്തിച്ചേരുന്നതിനനുസരിച്ചു നൽകുന്ന ടോക്കൺ നമ്പറിന്റെ അടിസ്ഥാനത്തിലാണ് പരാതികൾ പരിഗണിക്കുന്നത്. അദാലത്ത് ദിവസം നേരിട്ടെത്തിയും അപേക്ഷകൾ സമർപ്പിക്കാം. 

മൂവാറ്റുപുഴ താലൂക്ക് അദാലത്തിനു ശേഷം ജില്ലയിലെ അവസാന അദാലത്ത് മെയ് 26ന് കോതമംഗലം താലൂക്കിലെ മാര്‍ത്തോമ ചെറിയ പള്ളി കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കുന്നത്.

date